ചെങ്കണ്ണ് നേരിട്ടുള്ള സമ്പർക്കത്തിലൂടെ മാത്രം പകരുന്ന ഒരസുഖമാണ്. അസുഖബാധിതനായ ആളുടെ രോഗാണു ബാധിച്ച വസ്തുക്കൾ എന്തെങ്കിലും സ്പർശിക്കുന്നതിലൂടെയോ ഉപയോഗിക്കുന്നതിലൂടെയോ അസുഖം പകരാം. ഉദാഹരണത്തിന് ചെങ്കണ്ണ് ബാധിച്ച ഒരാൾ അയാളുടെ കണ്ണുകൾ തിരുമ്മിയതിന് ശേഷം സ്പർശിച്ച പ്രതലത്തിൽ മറ്റൊരാൾ സ്പർശിക്കുകയും തുടർന്ന് കണ്ണിൽ തൊടുകയോ മറ്റോ ചെയ്യുന്നതിലൂടെ അയാൾക്കും അസുഖം ബാധിയ്ക്കാം. തുമ്മലിലൂടെയും ചുമയിലൂടെയും ഈ അസുഖം പകരാം. തലയിണ കവറിലും വസ്ത്രങ്ങളിലം അസുഖബാധിതനായ ആളുടെ കണ്ണിലെ സ്രവം പറ്റുന്നതിലൂടെയും ചെങ്കണ്ണ് പകരാം.